വേനല്‍ ചൂട് കനക്കുന്നതിനിടെ കോഴിക്കോട് ആശുപത്രികളില്‍ തിരക്ക്; രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പനിക്ക് ചികിത്സ തേടിയത് 8500ഓളം പേര്‍

Jaihind Webdesk
Sunday, April 28, 2024

കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നതിനിടെ കോഴിക്കോട് പനി വ്യാപകമാകുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും പടരുന്നുണ്ട്. ഇത് ജനങ്ങളെ  ആശങ്കയിലാഴ്ത്തുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയിരിക്കുന്നത്.

ഒരു ദിവസം ശരാശരി 250ലധികം ആളുകളാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പനിക്ക് ചികിത്സ തേടിയത്. 821 പേര്‍ ആണ് ബുധനാഴ്ച ആശുപ്ത്രികളില്‍ ചികിത്സയ്ക്കായി എത്തിയത്. വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ്  നിലവില്‍ പനിയുടെ ലക്ഷണങ്ങള്‍.