ചൂട് കനക്കുന്നു; പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക  മരിച്ചു

Jaihind Webdesk
Sunday, April 28, 2024

പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക  മരിച്ചു. പാലക്കാട് എലപ്പുളളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ കനാലില്‍ വീണ്  കിടക്കുന്ന നിലയില്‍  കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ്  സൂര്യാഘാതമാണ്  മരണകാരണമെന്ന് വ്യക്തമായത്.

അതേസമയം സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.