മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യം; നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ടിഡിഎഫ്

Jaihind Webdesk
Monday, April 29, 2024

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവായ സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ്. ഡ്രൈവറോടും മോശമായി പെരുമാറിയെന്ന് ആരേപണം. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാതെ പോലീസ്.

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. നടു റോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം വിവാദമായതോടെയാണ് ടിഡിഎഫിന്‍റെ ആവശ്യം. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറല്‍ ആണെന്ന് ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്‍റ് എം വിന്‍സെന്‍റ് കുറ്റപ്പെടുത്തി. ഡ്രൈവറുടെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നല്‍കി.

ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്‍ക്കും ഭര്‍ത്താവിനുമെതിരെയും കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ഡ്രൈവറായ യദുവിന്‍റെ പ്രതികരണം അനുസരിച്ച് മേയറും ഭര്‍ത്താവും കൂടെയുള്ളവരുമാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറായിരുന്നുവെന്നുമാണ്.