കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസ്; ആറു പേര്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, May 15, 2024

 

കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍. ഹരിഹരന്‍റെ വീടിന് മുന്നില്‍ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം പോലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന  കാർ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ തേഞ്ഞിപ്പലം പോലീസ് ചോദ്യം ചെയുകയാണ്.

രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹരിഹരന്‍റെ വീട്ടുമതിലില്‍ സ്‌ഫോടകവസ്തു എറിഞ്ഞ് പൊട്ടിച്ചിരുന്നു.  പ്രതികള്‍ ഉപയോഗിച്ച കെ.എല്‍ -18 എന്‍ 7009 നമ്പര്‍ ഹ്യുണ്ടായ് കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ സിബിന്‍ ലാലിന്‍റെ തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീട്ടില്‍ നിന്നാണ് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സംഭവസമയത്ത് സിബിന്‍ ലാല്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മറ്റു ചിലരാണ് സിബിന്‍റെ കാര്‍ ഉപയോഗിച്ചിരുന്നത്.