ട്രഷറി മരവിച്ചു, ക്ഷേമ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചു; സംസ്ഥാനം ഏറ്റവും പരിതാപകരമായ അവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, May 15, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ക്ഷേമ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചെന്നും ട്രഷറി മരവിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ നിലയിലാണ് സംസ്ഥാനം കടന്നു പോകുന്നത്.  പദ്ധതി പ്രവർത്തനം ഇത്രയും തകർന്ന വർഷം വേറെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ   സർക്കാരിന്‍റെ അഹങ്കാരത്തിനും ധിക്കാരത്തിനും ധാർഷ്ട്യത്തിനും അഴിമതിക്കും ഒരു കുറവുമില്ല. ധനകാര്യ വകുപ്പിനെ നിഷ്ക്രിയമാക്കുവാനുള്ള എല്ലാ പ്രവർത്തനത്തെയും പ്രതിപക്ഷം ചെറുക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ 59-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.