മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍; രണ്ടു ദിവസത്തെ സ്വകാര്യ സന്ദർശനം

Jaihind Webdesk
Wednesday, May 15, 2024

 

ദുബായ്: രണ്ടു ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം കുടുംബവുമൊത്ത് ദുബായിലെത്തിയത്. ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദര്‍ശിച്ച ശേഷമാണ് ദുബായ് സന്ദര്‍ശനം. നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയത്. മെയ് ആറിനാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്ക്കായി തിരിച്ചത്. രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തില്‍ ഔദ്യോഗിക പരിപാടികള്‍ ഇല്ലെന്നാണ് വിവരം.