ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നാല് വയസ്സുകാരൻ മരിച്ചു

Jaihind Webdesk
Wednesday, May 15, 2024

 

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ്  നാല് വയസ്സുകാരൻ പ്രവീൺ മരിച്ചു. പത്തനംതിട്ട തുലാപ്പിള്ളി‍ കണമലയിലാണ് സംഭവം. അപകടത്തില്‍  പതിനൊന്ന് പേർക്ക് പരിക്കേറ്റു. മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്നാട് തിരുവില്വാമല സ്വ​ദേശികളാണ് അപകടത്തിൽ പെട്ടത്.

ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുമ്പോഴായിരുന്നു സംഭവം.  പതിവായി അപകടംനടക്കുന്ന സ്ഥലമാണതെന്ന് നാട്ടുകാരും പോലീസും പറഞ്ഞു. ബസിന്‍റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നാല് വയസ്സുകാരൻ വാഹനത്തിന്‍റെ അടിയിൽപെടുകയായിരുന്നു. പരിക്കേറ്റവര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.