ലെനിൻ രാജേന്ദ്രന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം രണ്ട് മണിയ്ക്ക്

Jaihind Webdesk
Wednesday, January 16, 2019

അന്തരിച്ച ചലച്ചിത്രസംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ലെനിൻ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കവടിയാറിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെക്കും. അവിടെ നിന്ന് 10.30ന് കലാഭവൻ തീയറ്ററിലെത്തിച്ച് ഉച്ചക്ക് 1.45 വരെ അന്ത്യാഞ്ജലിയർപ്പിക്കാൻ അവസരമുണ്ടാകും. ഉച്ചക്ക് രണ്ടുമണിക്ക് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം ഔദോഗിക ബഹുമതികളോടെ സംസ്ക്കരിക്കും[yop_poll id=2]