ഉയര്‍ച്ചയ്ക്ക് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍: K.C വേണുഗോപാല്‍

Jaihind Webdesk
Wednesday, January 23, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ ചാരിതാര്‍ഥ്യവും സന്തോഷവുമുണ്ടെന്ന് കെ.സി വേണുഗോപാല്‍ എം.പി. നിര്‍ണായക ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി തന്നെ ചുമതല ഏല്‍പിച്ചത്. തന്‍റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ആലപ്പുഴയിലെയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കെ.സി വേണുഗോപാല്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്തും യുവതലമുറയുടെ ആവേശവുമാണ് കോണ്‍ഗ്രസിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും മുതിര്‍ന്ന നേതാക്കളെയും ഒരുമിച്ചുകൊണ്ടുപോവുക എന്നതായിരിക്കും തന്‍റെ പ്രവര്‍ത്തനമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലേക്കുള്ള കടന്നുവരവ് പാര്‍ട്ടിക്ക് ഇരട്ടി ഊര്‍ജം നല്‍കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. സംഘടനയെ ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്തുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ താഴേതട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.[yop_poll id=2]