പ്രധാനമന്ത്രിയുടേത് ജനങ്ങളെ വിഡ്ഡികളാക്കുന്ന പ്രസംഗം; മറ്റുള്ളവരെ പഴി ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് മോദി നടത്തുന്നത് : കെ.സി വേണുഗോപാല്‍

Jaihind News Bureau
Sunday, December 22, 2019

രാജ്യത്ത് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയ ശേഷം അതിന്‍റെ മുഴുവൻ കുറ്റവും കോണ്‍ഗ്രസിന്‍റെ തലയിൽ ചാരി രക്ഷപെടാനുള്ള ശ്രമമാണ് പ്രധാന മന്ത്രി നടത്തുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.

രാജ്യത്തെ ജനങ്ങളെ വിഡ്ഡികളാക്കുന്ന പ്രസംഗമാണ് പ്രധാനമന്ത്രിയുടെ ഇന്ന് നടത്തിയത്. കോൺഗ്രസിന് എതിരെയുള്ള മോദിയുടെ പരാമർശം വസ്തുതകൾ അറിയാതെയാണ്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം കോൺഗ്രസ് രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചിട്ടില്ല. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും പ്രധാനമന്ത്രി പോലീസിനെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.