ഷുഹൈബിന് നീതി നിഷേധിക്കപ്പെട്ടു; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും : കെ. സുധാകരൻ

Jaihind News Bureau
Friday, August 2, 2019

ഷുഹൈബിന് നീതി നിഷേധിക്കപ്പെട്ടു എന്ന് കെ. സുധാകരൻ എംപി. സിബിഐ അന്വേഷണം വരാതിരാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസിൽ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സുധാകരൻ എം.പി പറഞ്ഞു.

പൊലീസ് നൂറ് ശതമാനം കൃത്യതയോടെ അന്വേഷണം നടത്തി എന്ന് പറയുന്ന സർക്കാർ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത് എന്ത് കൊണ്ടാണെന്നും, അസം അഭിഭാഷകനെ പൊതുഖജനാവിലെ പണം ചിലവാക്കി കൊണ്ട് വന്നത് എന്തിന് വേണ്ടിയാണെന്നും? ആരാണ് ഈ അസം സ്വദേശി അഭിഭാഷകൻ എന്നും കെ സുധാകരൻ ചോദിച്ചു. ഈ നടപടികളിലെല്ലാം ദുരൂഹത മറഞ്ഞിരിപ്പുണ്ട്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഇത് വെളിച്ചത് വരു. ഇപ്പോൾ ജയിലിലുള്ളത് യഥാർഥ കുറ്റവാളികളല്ല. ഷുഹൈബിന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് കല്യോട്ടെ ശരത്ത് ലാലിന്‍റെയും ക്യപേഷിന്‍റെയും കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്ന് വിശ്വസിക്കുന്നതായും കെ.സുധാകരൻ എം പി പറഞ്ഞു.