ഷുഹൈബിന്‍റെ രണ്ടാം രക്തസാക്ഷിത്വ വാർഷിക ദിനത്തില്‍ കണ്ണൂരില്‍ അനുസ്മരണം

Jaihind News Bureau
Wednesday, February 12, 2020

യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന ഷുഹൈബിന്‍റെ രണ്ടാം രക്തസാക്ഷിത്വ വാർഷിക ദിനം ഇന്ന്. കണ്ണൂർ ഡി സി സി സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണം കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. ഫാസിസത്തിന്‍റെ കാര്യത്തിൽ കമ്യൂണിസ്റ്റും, ആർ എസ് എസും തുല്യമാണെന്ന് ജോസഫ് വാഴക്കൻ.

സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് നേരെ കടന്നുകയറ്റം നടത്തുകയാണ് കമ്യൂണിസ്റ്റ് പാർട്ടി. ഒരു നന്മയും പ്രതീക്ഷിക്കാനാവാത്ത പ്രസ്ഥാനമായി സി പി എം മാറി. ധാർമ്മികത ഒരു ശതമാനവും ഇല്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജോസഫ് വാഴക്കൻ കുറ്റപ്പെടുത്തി.

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന അനുസ്മരണ പൊതുയോഗവും റാലിയും യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്‍റ് വി.ബി ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. ഇമ്രാൻ പ്രതാപ് ഗാർഗി മുഖ്യാതിഥി ആയിരിക്കും. എം എൽ എ  മാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഷാഫി പറമ്പിൽ, റോജി എം ജോൺ കെ എസ് ശബരി നാഥ്, കെ പി സി സി വൈസ് പ്രസിഡൻറ് പി സി വിഷ്ണുനാഥ് തുടങ്ങിയവർ പങ്കെടുക്കും.