ഷുഹൈബ് വധക്കേസിൽ ഹൈക്കോടതി വിധി നിർഭാഗ്യകരമെന്ന് സതീശൻ പാച്ചേനി

Jaihind News Bureau
Friday, August 2, 2019

ഷുഹൈബ് വധക്കേസിൽ ഹൈക്കോടതി വിധി നിർഭാഗ്യകരമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. നീതിക്കായി സുപ്രീം കോടതിയെ സമീപിക്കും. കേസിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സിപിഎം നേതാക്കൾക്കും പങ്ക് ഉള്ളത് കൊണ്ടാണ് ഇത്രയും തുക മുടക്കി അഭിഭാഷകരെ കൊണ്ടുവന്നത്. കോടികൾ കൊടുത്ത് അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചത് ഉന്നത ഗുഢാലോചന പുറത്ത് വരാതിരിക്കാനാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.