ജനമഹായാത്ര ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍

Jaihind Webdesk
Tuesday, February 19, 2019

Janamahayathra

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്ന് എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കും. യാത്ര ഉച്ചക്ക് ശേഷം ഇടുക്കി ജില്ലയിൽ പ്രവേശിക്കും. കാസർകോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് യാത്രയുടെ ഇന്നലത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു.

ഇന്ന് രാവിലെ 11ന് പെരുമ്പാവൂരിലാണ് ആദ്യ സ്വീകരണം. തുടർന്ന് കോതമംഗലത്തെ പരിപാടിയോടെ എറണാകുളം ജില്ലയിലെ പര്യടനം സമാപിക്കും.

ഉച്ചകഴിഞ്ഞ്‌ 2 മണിയ്‌ക്ക്‌ അടിമാലിയില്‍ ഇടുക്കി ജില്ലയിലെ പര്യടനത്തിന്‌ തുടക്കും കുറിക്കും. ജില്ലാ അതിര്‍ത്തിയായ ഇരുമ്പുപാലത്ത്‌ ജില്ലാ നേതാക്കള്‍ ജാഥയെ വരവേല്‍ക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ അടിമാലിയിലേയ്‌ക്ക്‌ ജനമഹായാത്രയെ വരവേല്‍ക്കുന്നത്‌. ദേവികുളം നിയോജകമണ്‌ഡലത്തിലെ പ്രവര്‍ത്തകരാണ്‌ അടിമാലിയിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌. വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ്‌ യാത്രയെ സ്വീകരിക്കുന്നത്‌.

അടിമാലിയ്‌ക്കു ശേഷം ഉടുമ്പന്‍ചോല നിയോജകമണ്‌ഡലത്തിന്‍റെ സ്വീകരണം വൈകിട്ട്‌ 5-ന്‌ തൂക്കുപാലത്ത്‌ നടക്കും.