ജനമഹായാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു; പാലക്കാട്ടെ പര്യടനം പൂര്‍ത്തിയാക്കി

Jaihind Webdesk
Thursday, February 14, 2019

Janamahayathra

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ആവേശോജ്വല സമാപനം. മൂന്ന് ദിവസമാണ് യാത്ര പാലക്കാട് ജില്ലയില്‍ പര്യടനം നടത്തിയത്. ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ തൃശൂർ ജില്ലയിൽ പ്രവേശിച്ചു.

ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്ര. അണിക്കോടിൽ നിന്നാണ് ജനമഹായാത്രയുടെ പാലക്കാട് ജില്ലയിലെ അവസാന ദിന പര്യടനം ആരംഭിച്ചത്. ആവേശോജ്വലമായ സ്വീകരണമാണ് യാത്രയിലുടനീളം നേതാക്കളും പ്രവർത്തകരും ചേർന്ന് ഒരുക്കിയത്. വിവിധ മേഖലകളിൽ നിന്നും സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രവർത്തകരാണ് യാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയത്.

തുടർന്ന് നെന്മാറയിലും കുഴൽമന്ദത്തിലും വൻ വരവേൽപാണ് ജനമഹായാത്രയ്ക്ക് ലഭിച്ചത്. കനത്ത ചൂടിലും ആയിരക്കണക്കിന് പ്രവർത്തകരാണ് വിവിധ കേന്ദ്രങ്ങളിൽ യാത്രാ നായകനെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനുമായി എത്തിച്ചേര്‍ന്നത്.

സമാപന വേദിയായ വടക്കഞ്ചേരിയിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. പ്രമുഖ നേതാക്കുടെയും പ്രവർത്തകരുടെയും വലിയ നിരയാണ് സമാപന സമ്മേളന വേദിയിലും അണിനിരന്നത്. തുടർന്ന് തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ച ജാഥ ചേലക്കരയിലും വടക്കാഞ്ചേരിയിലും സ്വീകരണം ഏറ്റുവാങ്ങി.