ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ഗള്‍ഫ് സന്ദര്‍ശനം: ജയ്ഹിന്ദ് ടിവിയില്‍ പ്രത്യേക അഭിമുഖം

Elvis Chummar
Tuesday, January 29, 2019

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ അറബ് സന്ദര്‍ശനത്തോടനുബന്ധിച്ച് , ഫെബ്രുവരി മൂന്നിന് മാര്‍പാപ്പ യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ എത്തും. രണ്ടുദിവസത്തെ സന്ദര്‍ശത്തിന് മുന്നോടിയായി മാര്‍പാപ്പയുടെ അറബ് ലോകത്തെ പ്രതിനിധിയും സതേണ്‍ അറേബ്യയുടെ ബിഷപ്പുമായ പോള്‍ ഹിന്റര്‍, യുഎഇയില്‍ ജയ്ഹിന്ദ് ടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം ജനുവരി 30 ന് ബുധനാഴ്ച സംപ്രേഷണം ചെയ്യും.

മാര്‍പാപ്പയുടെ സന്ദര്‍ശനം സംബന്ധിച്ച് ടെലിവിഷന്‍ അഭിമുഖം അനുവദിച്ച ഏക ഇന്ത്യന്‍ ടെലിവിഷന്‍ ചാനലാണ് ജയ്ഹിന്ദ് ടിവി. ചാനലിന്റെ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയില്‍ ഹെഡ് എല്‍വിസ് ചുമ്മാറാണ് അഭിമുഖം നടത്തിയത്. ഒരാള്‍ തുടക്കമിട്ട് തുടര്‍ച്ചയായി പത്ത് വര്‍ഷവും, അഞ്ഞൂറ് എപ്പിസോഡുകളും പിന്നിട്ട അറബ് ലോകത്തെ ഏക ടെലിവിഷന്‍ പരിപാടിയായ ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്കില്‍’, ജനുവരി 30 ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11 ന് അഭിമുഖം പൂര്‍ണ്ണമായി സംപ്രേക്ഷണം ചെയ്യും. വെളളിയാഴ്ച വൈകിട്ട് യു.എ.ഇ സമയം മൂന്നിനും, ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കും പരിപാടി പുനഃസംപ്രേഷണം ചെയ്യും.[yop_poll id=2]