ശിവരഞ്ജിത്തിന്‍റെ ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം സർവകലാശാലയ്ക്ക് കത്ത് നൽകും

Jaihind News Bureau
Monday, July 29, 2019

sfi-sivaranjith

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്‍റെ ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് സർവകലാശാലയ്ക്ക് കത്ത് നൽകും. പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഉത്തരക്കടലാസുകളിലെ തീയതികളിൽ നടന്ന പരീക്ഷയുടെ പേപ്പറുകളാണ് ആവശ്യപ്പെടുന്നത്. ഇവയിലുള്ളത് ശിവരഞ്ജിത്തിന്‍റെ കൈപ്പടയാണോയെന്ന് പരിശോധിക്കും. തുടർന്ന് ശാസ്ത്രീയ പരിശോധന ആവശ്യമെങ്കിൽ അതും നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.