കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ കുടുംബത്തിന് അടിയന്തിരമായി സഹായം നല്‍കണം : എം.എം.ഹസന്‍

Jaihind Webdesk
Wednesday, December 12, 2018

M.M-Hassan-8

തിരുവനന്തപുരം: സനല്‍കുമാറിന്‍റെ വിധവ വിജിയ്ക്ക് സര്‍ക്കാര്‍ ജോലിയും, കുടുംബത്തിന് സാമ്പത്തിക സഹായവും അടിയന്തിരമായി നല്‍കണമെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

വിജിയും കുടുംബവും സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന റിലേ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് നടത്തിയ ഐക്യദാര്‍ഢ്യ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എം.ഹസന്‍.

NFPR ജില്ലാ പ്രസിഡന്‍റ് കെ.ജി.ബാബു വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമര പരിപാടിയിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശരത്ചന്ദ്ര പ്രസാദ് ExMLA, NFPR സംസ്ഥാന ഭാരവാഹികളായ ബി.കൃഷ്ണകുമാർ, എം.എം.സഫർ, എം.നജീബ്, വി.എസ്.പ്രദീപ്, മൊയ്തീൻകുട്ടി, റ്റി.ജയാറാണി, മഹേഷ്, അശ്വതി, ചന്തവിള ചന്ദ്രൻ, സമരസമിതി നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.[yop_poll id=2]