ജി എസ് ടി കൗൺസിൽ യോഗം ഇന്ന്; പൊതു ബജറ്റ് സംബന്ധിച്ച ചർച്ചയും നടക്കും

Jaihind Webdesk
Friday, June 21, 2019

GST

രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി എസ് ടി കൗൺസിൽ യോഗം ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്‍റെ അധ്യക്ഷതയിൽ ചേരും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് യോഗത്തിൽ പങ്കെടുക്കും. ആന്‍റി പ്രോഫിറ്ററി അതോറിറ്റിയുടെ കാലാവധി 2020 വരെയാക്കുക, ഇലക്ട്രോണിക് വാഹനങ്ങളുടെ നിരക്ക് 12 ൽ നിന്ന് 5 ശതമാനമാക്കുക തുടങ്ങിയവയാണ് പ്രധാന അജണ്ട. ജി എസ് ടി കൗൺസിലിന് മുന്നോടിയായി പൊതു ബജറ്റ് സംബന്ധിച്ച ചർച്ചയും ധനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും. യോഗത്തിൽ സംസ്ഥാനങ്ങൾ ബജറ്റിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കും.