ശബരിമല യുവതി പ്രവേശനം : സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിൽ

Jaihind Webdesk
Friday, October 19, 2018

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിൽ.  പോലീസിനെ വിമർശിച്ച് ദേവസ്വം മന്ത്രി രംഗത്ത് എത്തി.  ഡിജിപിയെ ഗവർണർ വിളിച്ചവരുത്തി. ഇതോടെ സർക്കാരിന്‍റെ അമിതാവേശം കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തിൽ പോലീസിനെ വിമർശിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വന്നവർ ആരെന്ന് പോലീസ് മനസിലാക്കേണ്ടിയിരുന്നു. ഇക്കാര്യത്തിൽ ജാഗ്രത കുറവ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കുടിക്കാഴ്ച്ച നടത്തിയ ശേഷം പോലീസിന് വീഴ്ച്ച പറ്റിയെന്ന് പറഞ്ഞിട്ടല്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.