തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ട അവധിയില്‍; പ്രതിഷേധം വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്തതിനെതിരെ

Jaihind News Bureau
Friday, September 20, 2019

Doctors-on-Strike

തിരുവനന്തപുരം പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. അത്യാഹിതവിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും ഒഴിവാക്കിയിട്ടുണ്ട്. കെജിഎംഒഎക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎംഎയും ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. രാവിലെ ഒരു മണിക്കൂർ എല്ലാ ആശുപത്രികളിലും ഒ.പി. ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് ഐഎംഎയുടെ തീരുമാനം