കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു

Jaihind News Bureau
Monday, November 4, 2019

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. ശമ്പളം എല്ലാമാസവും അവസാന പ്രവൃത്തി ദിവസം വിതരണം ചെയ്യുക, ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനസ്ഥാപിക്കുക എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങൾ. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ
പണിമുടക്ക് നടത്തുന്നത്.