സ്വ​കാ​ര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് മാ​റ്റി​വ​ച്ചു

Jaihind News Bureau
Monday, February 3, 2020

സംസ്ഥാനത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആരംഭിക്കാനിരുന്ന സ്വ​കാ​ര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് മാ​റ്റി​വ​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ബ​സു​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സ​മ​രം നീ​ട്ടി​വ​യ്ക്കാ​ന്‍ തീരുമാനമെടുത്തത് .

ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചതെന്ന് സംയുക്ത ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഫെ​ബ്രു​വ​രി 21 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങു​മെ​ന്നും ബ​സു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക, മി​നി​മം ചാ​ര്‍​ജ് 10 രൂ​പ​യാ​ക്കു​ക, സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത​ന​യം രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ബ​സുടമകള്‍ പ​ണി​മു​ട​ക്ക് പ്രഖ്യാപിച്ചിരുന്നത്.

സംയുക്ത സമര സമിതി നേതാക്കളുമായി ചർച്ച നടത്തി രാമചന്ദ്രൻ കമീഷൻ റിപ്പാർട്ടിന് അനുസരിച്ച് ചാർജ് വർദ്ധന പരിഗണിക്കും എന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. വിദ്യാർത്ഥികുടെ കൺസഷൻ കാർഡ് ഡിജിറ്റലൈസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് ഒ​രു രൂ​പ​യി​ല്‍ നി​ന്ന് അ​ഞ്ച് രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബസ് ഉടമകളുടെ ആവശ്യം . സ്വാ​ശ്ര​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സെ​ഷ​ന്‍ അ​നു​വ​ദി​ക്കാന്‍ കഴിയില്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം പു​തു​ക്ക​ണ​മെ​ന്നും ബസുടമകള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.