മലപ്പുറം: കരിപ്പുർ വിമാനത്താവളത്തില്‍ 54 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി. ദുബായില്‍ നിന്നും കരിപ്പുർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 847 ഗ്രാം സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്.
സംഭവത്തില്‍ ഒരു യാത്രക്കാരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെത്തിയ കോഴിക്കോട് വടകര സ്വദേശി അനസ് (24) ആണ് 847 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളാക്കി പായ്ക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.