സ്വർണവില സർവ്വകാല റെക്കോർഡിൽ; ഗ്രാമിന് 3075 രൂപ

Jaihind Webdesk
Wednesday, January 30, 2019

സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 200 രൂപ കൂടി 24,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്  3075 രൂപ.

കഴിഞ്ഞ 4 ദിവസമായി 24400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

വിവാഹ-ഉത്സവ സീസൺ ആരംഭിച്ചതോടെയാണ് സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം പ്രകടമായി.   വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതാണ്  പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകുന്നത്. എന്നാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് വിപണിയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. 71 രൂപയ്ക്ക് മുകളിലാണ് രൂപയുടെ നിരക്ക് .

അതോടൊപ്പം രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണം ഇപ്പോൾ 750 -800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്.