മെഡിക്കൽ പ്രവേശനത്തിൽ തീരുമാനം നാളെ

Jaihind Webdesk
Thursday, September 6, 2018

കേരളത്തിലെ നാലു സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പ്രവേശന അനുമതി നൽകിയ ഹൈക്കോടതി വിധിക്ക് എതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ നാളെ അന്തിമ വാദം കേൾക്കും. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിൽ തീരുമാനം നാളെ ഉണ്ടാകും എന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

ഹൈകോടതി വിധി സുപ്രീം കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. അൽ അസർ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്.ആർ മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനമാണ് സ്റ്റേ ചെയ്തത്.