ഹിമാചൽ പ്രദേശില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 44 ആയി

Jaihind Webdesk
Friday, June 21, 2019

Kulu-Bus-accident

ഹിമാചൽ പ്രദേശിലെ കുളു, ബൻജാർ ഏരിയയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 44 ആയി. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട് . ഓവർ ലോഡ് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി 20,000 രൂപയുടെ ധനസഹായവും പരുക്കേറ്റവർക്ക് 5000 രൂപയുടെ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു.