ദുബായില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസ് ഇടിച്ച് ഏഴ് ഇന്ത്യക്കാർ ഉള്‍പ്പെടെ എട്ട് തൊഴിലാളികള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

Jaihind News Bureau
Monday, September 30, 2019

ദുബായ് : നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസ് ഇടിച്ച് ദുബായില്‍ എട്ടു തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാന്‍ സ്വദേശികളായ തൊഴിലാളികളുമാണുള്ളത്. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 പേര്‍ യാത്ര ചെയ്യാവുന്ന മിനി ബസ്, നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. ദെയ്‌റ മിര്‍ദിഫ് സിറ്റി സെന്ററിന് സമീപത്താണ് സംഭവം നടന്നത്. മൃതദേഹങ്ങര്‍ റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പരുക്കേറ്റവര്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ ഗതാഗത തടസ്സം നേരിട്ടു.