ആഗ്രയിൽ ബസ് അപകടത്തിൽ 29 മരണം

Jaihind Webdesk
Monday, July 8, 2019

ആഗ്രയിൽ ഇന്ന് രാവിലെ ഉണ്ടായ ബസ് അപകടത്തിൽ 29 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ലക്നൗ വിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് പോകുക ആയിരുന്ന ഡബിൾ ഡക്കർ ബസ് യമുനയുടെ കൈവഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബസിൽ 50 ഓളം ആളുകൾ ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയത്.  മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.