പുതുച്ചേരിയില്‍ കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം വീടിന് സമീപമുള്ള അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. പോണ്ടിച്ചേരി മുത്യാൽപേട്ട് ബ്ലോക്കിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാലുപേർ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് അറിയിച്ചു.
മുത്യാൽപേട്ട സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ മാർച്ച് രണ്ടിനാണ് കാണാതായത്. കാണാതായ ഉടന്‍ തന്നെ മാതാപിതാക്കൾ ഉടൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പെൺകുട്ടിക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. അതിനിടെ പെൺകുട്ടിയുടെ വീടിന് സമീപത്തെ ഓടയിൽ ചാക്ക് പൊങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പുറത്തെടുത്തപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം ചാക്കിനുള്ളില്‍ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.
പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ശേഷം കെെയ്യും കാലും കെട്ടി മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാലുപേർ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.