വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധ മാർച്ച്

Jaihind Webdesk
Tuesday, July 9, 2019

പിണറായി സർക്കാർ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചിന്നക്കട യിൽ നിന്നും ആരംഭിച്ച മാർച്ച് ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. പന്തം കൊളുത്തിയും റാന്തൽ ഏന്തിയുമായിരുന്നു പ്രതിഷേധ സമരം.

തുടർന്നു നടന്ന ധർണ്ണ ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. അന്യായമായ നിരക്ക് വർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനദ്രോഹ നടപടി ഉടൻ പിൻവലിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു