കല്യോട്ട് വീണ്ടും സിപിഎം അക്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്

Jaihind Webdesk
Monday, May 6, 2019

കാസർകോട് കല്യോട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ദീപുവിന്‍റെ വീടിന് നേരെ ബോംബേറ്. അർദ്ധരാത്രിയിലാണ് ബോംബേറുണ്ടായത്. രണ്ട് ബോംബുകൾ വീടിന്‍റെ ചുമരിൽ തട്ടി പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ വീടിന്‍റെ ജനൽചില്ലുകൾ തകർന്നു. അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ്സ് ആരോപിച്ചു.

കഴിഞ്ഞ ദിവസം കല്യോട്ടെ വിവിധ ഭാഗങ്ങളിൽ സി പി എം പ്രവർത്തകർ സംഘടിച്ചെത്തി പ്രകോപനം സൃഷ്ടിച്ചിരുന്നു. സംഘടിച്ചെത്തിയ സി പി എം പ്രവർത്തകർ കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.