യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം: സി.പി.എമ്മിന്റെ പങ്ക് പരോക്ഷമായി സമ്മതിച്ച് കോടിയേരി

Jaihind Webdesk
Tuesday, February 19, 2019

കൊല്ലം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് പരോക്ഷമായി സമ്മതിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിടിയിലായത് സി.പി.എം പ്രവര്‍ത്തകരാണെങ്കിലും പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ കൊല്ലത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകരെ ജില്ലാകമ്മിറ്റി പുറത്താക്കിയ നടപടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരമെന്ന് കോടിയേരി പറഞ്ഞു. കൊലപാതകികള്‍ സി.പി.എമ്മുകാരാണെന്ന് പരോക്ഷമായി സമ്മതിക്കുകയായിരുന്നു ഇതിലൂടെ കോടിയേരി. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് സിപിഎം തയാറെന്നും കോടിയേരി പറഞ്ഞു.