കൊറോണ വൈറസ് : യുഎഇയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി ; ചൈന സര്‍വീസ് നിര്‍ത്തിവെച്ച് ഗള്‍ഫ് വിമാനക്കമ്പനികള്‍

Jaihind News Bureau
Monday, February 3, 2020

ദുബായ് : യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ, പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കി.  ചൈനയിലെ വുഹാനില്‍ നിന്നെത്തിയ യാത്രക്കാരനില്‍, കഴിഞ്ഞ ദിവസത്തെ,  വിമാനത്താവള പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. എന്നാല്‍, മതിയായ ചികിത്സ നല്‍കുന്നുണ്ടെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ ബാധ കണ്ടെത്തിയവരുടെ എണ്ണം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടെ, ശക്തവും, ഫലപ്രദവുമായ നിരീക്ഷണ, ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന്, യുഎഇ ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.