കണ്ണൂരിൽ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയില്‍; ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ, പരിശോധന ആരംഭിച്ചു

Jaihind Webdesk
Monday, April 29, 2024

കണ്ണൂര്‍: കണ്ണൂരിൽ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയില്‍. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ്  മൃതദേഹം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു.