മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഗാന്ധി സ്മൃതിയാത്ര നടത്തും : കൊടിക്കുന്നില്‍ സുരേഷ്

Jaihind Webdesk
Tuesday, October 1, 2019

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കോൺഗ്രസ് ഗാന്ധി സ്മൃതി യാത്ര നടത്തുമെന്ന് കെ.പി.പി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി.

തിരുവനന്തപുരത്ത് നടക്കുന്ന ഗാന്ധി സ്മൃതി യാത്രയ്ക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി നേതൃത്വം നൽകും. എറണാകുളത്ത് നടക്കുന്നഗാന്ധി സ്മൃതി യാത്രയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് നടക്കുന്ന ഗാന്ധി സ്മൃതി യാത്രയ്ക്ക് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും  നേതൃത്വം നൽകും. ഗാന്ധിജിയെ അനുസ്മരിച്ച് പദയാത്രകൾ നടത്താൻ എ.ഐ.സി.സി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.