രാജീവ് ഗാന്ധിയുടെ 75 ആം ജന്മ വാർഷികാചരണം വിപുലമായ പരിപാടികളോടെ നടത്തും

Jaihind News Bureau
Thursday, August 1, 2019

രാജീവ് ഗാന്ധിയുടെ 75 ആം ജന്മ വാർഷികാചരണം വിപുലമായ പരിപാടികളോടെ നടത്താൻ കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗത്തിൽ തീരുമാനം. എ ഐ സി സി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന യോഗം പാർലമെന്‍റ് നടപടികൾ നീണ്ട് പോയതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുക ആയിരുന്നു. സംഘടന കാര്യ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആണ് യോഗം വിളിച്ചിരിക്കുന്നത്. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ കാര്യങ്ങളും മറ്റ് സുപ്രധാന വിഷയങ്ങളും ചർച്ചയായി. പാർലമെന്റ് സമ്മേളനത്തിന് ശേഷം കോൺഗ്രസ്‌ പ്രവർത്തക സമിതി ചേരാനുള്ള തിയതി പ്രഖ്യാപിക്കും.