വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

Jaihind News Bureau
Monday, October 28, 2019

വാളയാർ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇരട്ടത്താപ്പ് നിലപാടിൽ പ്രതിഷേധിച്ച് കൊല്ലത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടത്തി. ചിന്നക്കടയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം പ്രവർത്തകർ കത്തിച്ചു.

സ്ത്രീപീഡന കേസ്സുകൾ ഇടതു സർക്കാർ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെളിവുകൾ ശേഖരിക്കാതെ, പ്രതികളെ രക്ഷിക്കാൻ നടത്തിയ അന്വേഷണ പ്രഹസനമാണ് വാളയാറുണ്ടായത്. പോലീസ് സേനയെ രാഷ്ട്രീയവത്ക്കരിച്ചതിന്‍റെ പാർശ്വ ഫലങ്ങളാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്നതെന്നും സംസ്ഥാന പോലീസ് വകുപ്പിനെ അധഃപതനത്തിലേക്ക് നയിക്കുന്ന പിണറായി വിജയന് ആഭ്യന്തര മന്ത്രി പദവിയിൽ തുടരാൻ അർഹതയില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കെപിസിസി ജനറൽ സെക്രട്ടറി കെ.സി രാജൻ, ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ എന്നിവർ സമരത്തിനു നേതൃത്വം നല്‍കി.