കോണ്‍ഗ്രസ് പ്രകടനപത്രിക തയാറാക്കുന്നതിന്‍റെ ഭാഗമായി സംവാദം സംഘടിപ്പിച്ചു

Jaihind Webdesk
Sunday, October 7, 2018

കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കുതിന്‍റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച സംവാദം ക്രിയാത്മക ആശയങ്ങളും നിർദേശങ്ങളും കൊണ്ട് സജീവമായിരുന്നു. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിുള്ളവർ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകണമെന്നായിരുു സംവാദത്തിൽ ആദ്യം സംസാരിച്ച മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.പി ജോസഫിന്‍റെ നിർദേശം. റോഡ് വികസനവും പ്രധാന അജണ്ടയായി പരിഗണിക്കണമെുന്നും അദ്ദേഹം പറഞ്ഞു. പ്രവാസിയുടെ പണം വേണ്ട രീതിയിൽ ഉപയോഗിക്കുന്നത് ഫിക്കി പ്രതിനിധി ചൂണ്ടിക്കാട്ടി. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതി വേണമെന്നും ആവശ്യമുയർന്നു. കർഷക പ്രശ്‌നങ്ങളും സജീവ ചർച്ചയായി. റബർ ഉൾപ്പെടെയുള്ള നാണ്യവിളകൾക്ക് ന്യായമായ വില ഉറപ്പ് വരുത്തണമെന്ന നിർദേശം പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന് ആനന്ദ് ശർമ വ്യക്തമാക്കി.

നയരൂപീകരണത്തിൽ യുവാക്കളുടെ പ്രാധാന്യം ഉറപ്പു വരുത്തുമെന്ന് യുവജന പ്രതിനിധികൾക്ക് അദ്ദേഹം ഉറപ്പ് നൽകി. അഴിമതിക്കെതിരായ പോരാട്ടം പ്രകടനപത്രികയിൽ പ്രകടമാകണമൊയിരുന്നു മറ്റൊരു അഭിപ്രായം. വനിതാ സംവരണ ബിൽ പാസാക്കണമെന്ന് വനിതാ പ്രതിനിധികൾ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണമൊയിരുന്നു വിദ്യാർഥികളുടെ പ്രധാന നിർദേശം. നീതി വൈകുന്നത് നീതി നിഷേധമാണെ അഭിപ്രായം ചർച്ചയിൽ ഉയർന്നു. ജുഡീഷ്യറിയിൽ നവീകരണം ആവശ്യമാണെന്നായിരുന്നു ആനന്ദ് ശർമയുടെ പ്രതികരണം.

മാലിന്യ സംസ്‌കരണത്തിന് വ്യക്തമായ പദ്ധതി വേണം, ആരോഗ്യ സംരക്ഷണത്തിന് വ്യക്തമായ നിർദേശങ്ങൾ വേണം, കായിക രംഗത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഉൾക്കൊള്ളിക്കണം തുടങ്ങി നിരവധി അഭിപ്രായങ്ങൾ സജീവ ചർച്ചയായി. നിർദേശങ്ങളെല്ലാം പാർട്ടി ഗൗരവമായി പരിഗണിക്കുമെന്ന് ആനന്ദ് ശർമ അറിയിച്ചു.

കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം പി.സി ചാക്കോ, കെ.വി തോമസ് എം.പി, പ്രകടനപത്രികാ സമിതി അംഗം ബിന്ദു കൃഷ്ണ, ഡി.സി.സി പ്രഡിഡന്‍റ് ടി.ജെ വിനോദ് തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തു.