തെരഞ്ഞെടുപ്പ് ഫലം : ബി.ജെ.പിയുടെ ധാർമിക പരാജയമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, October 24, 2019

ബി.ജെ.പിയുടെ ധാർമിക പരാജയമാണ് ഹരിയാന, മഹാരാഷ്ട്ര നിയസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ്. ജനഹിതം പൂർണമായും അംഗീകരിക്കുന്നു. കർഷക പ്രതിസന്ധി, തൊഴിലില്ലായ്മ, സാമ്പത്തികരംഗത്തെ തകർച്ച, തൊഴിലില്ലായ്മ തുടങ്ങിയ യഥാർത്ഥ വിഷയങ്ങളില്‍ മോദിയും ബി.ജെ.പിയും മൌനം പാലിച്ചു.

ബി.ജെ.പിയുടെ മുഴുവന്‍ പ്രചാരണവും പൊതുജനങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു. അധികാരത്തില്‍ തുടരാനുള്ള ധാർമികാവകാശം ഹരിയാനയില്‍ മനോഹർ ലാല്‍ ഖട്ടാറിന് നഷ്ടമായി. അതിനാലാണ് കോണ്‍ഗ്രസ്, ബി.ജെ.പിയെ എതിർക്കുന്ന കക്ഷികളുമായി ചേർന്ന് സർക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുന്നത്.

ബി.ജെ.പിയുടെ ദുഷ്പ്രചാരണങ്ങളെ പക്വതയുള്ള ജനം തള്ളി. ഇത് ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്‍റെ അവസ്ഥയെക്കുറിച്ച് സർക്കാര്‍ ആശങ്കപ്പെടുന്നതേയില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ പോയവരെ ജനം തള്ളിയെന്നും കോണ്‍ഗ്രസ് വക്താവ് ഓർമിപ്പിച്ചു.