ബാപ്പുജി പാർക്കിൽ വ്യാപക അഴിമതി; സി.പി.എം നേതാക്കളുടെ ബന്ധുക്കളുടെ അഴിമതിക്കെതിരെ കോൺഗ്രസ് രംഗത്ത്

Jaihind Webdesk
Friday, September 21, 2018

കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് യാഥാർത്ഥ്യമായ പാലക്കാട് ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിൽ വ്യാപക അഴിമതി നടക്കുന്നുവെന്ന് ആരോപിച്ച്‌ കോൺഗ്രസ് രംഗത്ത്. പ്രദേശത്തെ സി.പി.എം നേതാക്കളുടെ ബന്ധുക്കളാണ് അഴിമതിക്ക് നേതൃത്വം നൽകുന്നത്. പരാതി അന്വേഷിക്കാൻ കഴിഞ്ഞ ദിവസം പാർക്കിലെത്തിയ ഡി.ടി.പി.സി ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകർ തടഞ്ഞു.

https://youtu.be/joEYZsmcjAk