മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: മുല്ലപ്പളളി രാമചന്ദ്രൻ

Jaihind Webdesk
Wednesday, October 24, 2018

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല തന്ത്രിയാക്കാൻ പിണറായി വിജയൻ തയാറാവണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്ത്രിയെയും മന്ത്രിയെയും തിരിച്ചറിയാൻ സാധിക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാൻ പിണറായി ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

പന്തളം രാജകുടുംബപത്തെ വിമർശിക്കുന്ന മുഖ്യമന്ത്രി ചരിത്രം പഠിക്കാൻ തയാറാവണം. തന്ത്രിയെയും മന്ത്രിയെയും തിരിച്ചറിയാൻ സാധിക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. സുപ്രീം കോടതി വിധയേക്കാൾ വിശ്വാസികളെ വേദനിപ്പിച്ചത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമാണ്. തന്‍റെ ആഗ്രഹങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രി ദേവസ്വം മന്ത്രിയെ ശബരിമല തന്ത്രിയാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സി.പി.എമ്മിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. വിശ്വാസത്തിനൊപ്പമാണ് കോൺഗ്രസ്‌. വോട്ടിന് വേണ്ടിയല്ല കോൺഗ്രസിന്‍റെ നിലപാട്. സർക്കാർ നൽകുന്ന റിവ്യൂ ഹർജിയിൽ പ്രതീക്ഷയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.[yop_poll id=2]