ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

Jaihind Webdesk
Saturday, September 1, 2018

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശുപാർശ കേന്ദ്ര സർക്കാരിന് കൈമാറി. ഒക്ടോബർ രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത്.

ദീപക് മിശ്രക്കെതിരെ വാർത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്.