അലോക് വർമ്മ കേന്ദ്ര വിജിലൻസ് കമ്മീഷന് മുമ്പാകെ ഹാജരായി

Jaihind Webdesk
Friday, November 9, 2018

അഴിമതി ആരോപണത്തിൽ സിബിഐ ഡയറക്ടർ അലോക് വർമ്മ കേന്ദ്ര വിജിലൻസ് കമ്മീഷന് മുമ്പാകെ ഹാജരായി. ഡെപ്യട്ടി ഡയറക്ടറായിരുന്ന രാകേഷ് അസ്താനയുടെ അരോപണങ്ങളിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ ആന്വേഷണം നടത്തുന്നത്

കമ്മീഷണർ കെ. വി ചൗധരിക്ക് മുമ്പാകെ ഹാജരായ അദ്ദേഹം അരോപണങ്ങള്‍ ഓരോന്നായി നിഷേധിച്ചതായാണ് വിവരം . ഏതാണ്ട് ഒരു മണിക്കൂറിലധികം അദേഹം കമ്മീഷൻ ഓഫീസിൽ ചെലവഴിച്ചു. അതേ സമയം ബുധനാഴ്ച്ച വിജിലൻസ് കമ്മീഷന് മുമ്പാകെ ഹാജരായ രാകേഷ് അസ്ഥാന രേഖകള്‍ സഹിതം അലോക് വർമ്മക്കെതിരെ തെളിവുകള്‍ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.നേരത്തെ സിബിഐ ഡയറക്ടർക്കെതിരെയുളള ആരോപണങ്ങളിലെ അന്വേഷണം രണ്ടാഴ്ച്ചക്കകം പൂർത്തിയാക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഞായറാഴ്ച്ചയാണ് ഈ കാലയളവ് അവസാനിക്കുന്നത്. തിങ്കളാഴച്ച് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും .

സിബിഐ തലപ്പത്തുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ മാസം അലോക് വർമ്മ യെയും രാകേഷ് അസ്ഥാനയെയും സർക്കാർ നിർബന്ധിത അവധിയിൽ വിട്ടിരുന്നു