ശബരിമലയിലെ തുടര്‍നടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

Jaihind Webdesk
Wednesday, October 3, 2018

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്നുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സ്വീകരിക്കേണ്ട തുടർ നടപടികളാകും യോഗം ചർച്ച ചെയ്യുക. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.

ബ്രൂവറി വിഷയവും മന്ത്രിസഭായോഗത്തിൽ ചർച്ചയാകും. തുടർച്ചയായി ഉയർന്നു വരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിരോധത്തിലാണ് സർക്കാർ. പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യങ്ങളും യോഗം പരിശോധിച്ചേക്കും.