ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; പത്തനംതിട്ടയില്‍ തർക്കം തുടരുന്നു

Jaihind Webdesk
Thursday, March 21, 2019

J.P Nadda BJP List

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലും മത്സരിക്കും. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് ബി.ജെ.പി ഇത്തവണ സീറ്റ് നൽകിയില്ല. അദ്വാനിയുടെ മണ്ഡലമായ ഗാന്ധി നഗറില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കും.

നിതിന്‍ ഗ്ഡ്കരി നാഗ്പൂര്‍, രവി ശങ്കര്‍ പ്രസാദ് പട്‌ന, രാജീവ് പ്രതാപ് റൂഡി ചാപ്ര,  അമേത്തിയില്‍ സ്മൃതി ഇറാനി എന്നിവര്‍ മത്സരിക്കും. നേരത്തേ സിക്കിമിലെയും അരുണാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. സിക്കിമിലെ 12 സ്ഥാനാര്‍ത്ഥികളെയും 6 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്.

കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലെ സ്ഥനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. തർക്കം തുടരുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ടോം വടക്കനും ആദ്യഘട്ട പട്ടികയില്‍ നിന്ന് പുറത്തായി. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി ലിസ്റ്റ്. പത്തനംതിട്ട ഒഴികെ 13 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.  എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലിലും മത്സരിക്കുമ്പോള്‍ എ.എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും മത്സരിക്കും. കേന്ദ്രമന്ത്രി ജെ.പി നഡ്ഡയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം  – കുമ്മനം രാജശേഖരന്‍

ആറ്റിങ്ങല്‍  – ശോഭാ സുരേന്ദ്രന്‍

കൊല്ലം – കെ.വി സാബു

ആലപ്പുഴ – കെ.എസ് രാധാകൃഷ്ണന്‍

എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം

ചാലക്കുടി – എ.എന്‍ രാധാകൃഷ്ണന്‍

മലപ്പുറം –  വി ഉണ്ണികൃഷ്ണന്‍

പൊന്നാനി – വി.ടി രമ

കോഴിക്കോട്-കെ.പി പ്രകാശ് ബാബു

വടകര – വി.കെ സജീവന്‍

കണ്ണൂര്‍ – സി.കെ പദ്മനാഭന്‍

പാലക്കാട് – സി കൃഷ്ണകുമാര്‍

കാസര്‍കോട് – രവീശതന്ത്രി