ലൈംഗിക പീഡനക്കേസ് : ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും

Jaihind Webdesk
Monday, July 8, 2019

Binoy-Kodiyeri-35

ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും. പൊലീസ് ബിനോയിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയേക്കും. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിൻഡോഷി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിന്‍റെ പിറ്റേന്ന് ഓഷിവാര സ്റ്റേഷനിലെത്തിയ ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയാണ് ജാമ്യത്തിൽ വിട്ടത്