ആസ്റ്റര്‍ -ഡി എം ഹെല്‍ത്ത് കെയറിന്റെ പുതിയ ആശൂപത്രി ദുബായ്  ഖിസൈസില്‍ തുറന്നു

B.S. Shiju
Sunday, January 27, 2019

ദുബായ് : പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ , പുതിയ ആശൂപത്രി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായ് ഖിസൈസ് മദീന ഷോപ്പിങ് മാളിന് സമീപമാണ് ഈ കൂറ്റന്‍ ആശൂപത്രി തുറന്നത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖതൈമി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, ആസ്റ്റര്‍ -ഡി എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍, എക്‌സിക്യുട്ടീവ് ഡയറക്ടറും സി ഇ ഒയുമായ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സിന്റെ യുഎഇ സി ഇ ഒ ഡോ. ഷെര്‍ബാദ് ബിച്ചു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.