പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ പ്രക്ഷുബ്ധമായി; നിയമസഭ അനിശ്ചതകാലത്തേക്ക് പിരിഞ്ഞു

Jaihind Webdesk
Tuesday, February 12, 2019

Ariyil-Shukkoor-Protest-Niyamasabha

ഷുക്കുർ വധക്കേസുമായി ബന്ധപെട്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ പ്രക്ഷുബ്ധമായി. പി ജയരാജനും ടി.വി.രാജേഷ് എം.എൽ.എയ്ക്കും എതിരെ കൊലകുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചത് ചുണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ സ്പീക്കർ അനുവദിച്ചില്ല.ഇതോടെ സഭ ബഹിഷ്ക്കരിച്ചു പ്രതിപക്ഷം സഭ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ അനിശ്ചതകാലത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫാണ് വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലന്ന് സ്പീക്കർ വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ഇത് സർക്കാരുമായി ഇതിന് ബന്ധമില്ലന്നും സ്പീക്കർ പറഞ്ഞു. ഇതിന് മുമ്പും ഇത്തരം സന്ദർഭങ്ങളിൽ അറ് സംഭവങ്ങൾ സഭ ചർച്ച ചെയ്തിട്ടുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ഇക്കാര്യത്തിൽ സ്പീക്കറുടെ നിലപാട് ദൗർഭാഗ്യകരമാണ്.

കൊലക്കുറ്റത്തിന് കുറ്റപത്രം സമർപ്പിച്ച എം.എൽ.എ ഈ സഭയിൽ ഉണ്ട്. അത്യന്തം ഗൗരവമായ വിഷയമാണ് ഇത്.സംസഥാനത്തെ രാഷ്ട്രിയ കൊലപാതകഞ്ഞൾ നിയന്ത്രിക്കണമന്ന് അടിയന്തിര പ്രമേയ നോട്ടീസിൽ ഉണ്ടന്നും പ്രതിപക്ഷ നേതാവ് ചുണ്ടിക്കാട്ടി. എന്നാൽ സ്പീക്കർ ഇത് അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലറങ്ങി മുദ്രവാക്യം വിളിച്ചു. സ്പീക്കറിൽ നിന്നും നീതി ലഭിക്കണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.പ്രതിഷേധം കനത്തതോടെ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും വേണ്ടന്ന് വെച്ചു. തുടർന്ന് സഹകരണ സംഘം ഭേദഗതി ബിലും ധനവിനിയോഗ ബിലും ചർച്ച കുടാതെ നിയമസഭ പാസാക്കി. തുടർന്ന് സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷം സഭ കവാടത്തിന് മുന്നിൽ ധർണ്ണ നടത്തി.

പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ നിയമസഭ അനിശ്ചത കാലേത്തക്ക് പിരിയുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. തുടർന്ന് സഭ അനിശ്ചത കാലത്തേക്ക് പിരിഞ്ഞു