ആലപ്പുഴ സ്കൂൾ വാൻ അപകടത്തില്‍ പെട്ട് 4 വിദ്യാർത്ഥികൾക്ക് പരിക്ക്

Jaihind Webdesk
Monday, December 17, 2018

Alp-School-bus-accident

ആലപ്പുഴ തായങ്കരിയിൽ സ്കൂൾ വാൻ മറിഞ്ഞ് 4 വിദ്യാർത്ഥികൾക്ക് പരിക്ക്.തായങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളെയുമായി സ്കൂളിലേയ്ക്ക് പോകുമ്പോൾ വഴിയരികിൽ കൂട്ടിയിട്ടിരുന്ന മീറ്റിൽ കൂനയിൽ കയറി വാൻ മറിയുകയായിരുന്നു. അപകടസമയത്ത് 12കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ചമ്പക്കുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.[yop_poll id=2]